Sunday, 21 May 2017

Random by unni

ഇന്ത്യയുടെ ഹൽവ നഗരം എന്നറിയുന്നത് ?

1 . കോഴിക്കോട്
2 . തിരുനെൽവേലി
3 . നാഗ്പുർ
4 . ഗോവ    
ശരിയുത്തരം: തിരുനെൽവേലി
👉🏽തെക്കേ ഇന്ത്യയുടെ ഓക്സ്ഫർഡ് : തിരുനെൽവേലി
👉🏽താമ്രപർണി നദിയുടെ തീരത്താണ് തിരുനെൽവേലി
👉🏽പാപനാശം വെള്ളച്ചാട്ടം തിരുനെൽവേലിയിലാണ്
2. മലയാളി മെമ്മോറിയൽ ശ്രീ മൂലം തിരുനാളിന് സമർപ്പിച്ചതെന്ന്?
a )1891 സെപ്തംബർ 3
b)1891 ജനുവരി 1
C)1896 സെപ്തംബർ 3
d )1896 ജനുവരി 1    
Ans)b
3. നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെട്ടത്?
a) അൽഅമീൻ
b) കേരള കേസരി
c) സ്വദേശാഭിമാനി
d) മലയാള മനോരമ   
ans)b  
4.'  മദർ തെരേസ  ' എന്ന പ്രശസ്ത ചിത്രം വരച്ചത്?
1 .എം.എഫ്. ഹുസൈൻ
2 .വിൻസെന്റ് വാൻഗോഗ്
3 .അമൃത ഷേർഗിൽ
4 .നന്ദലാൽ ബോസ്    
ശരിയുത്തരം: എം.എഫ്.ഹുസൈൻ

👉🏿 മദർ തെരേസ വള്ളംകളി നടക്കുന്നത് : അച്ചൻകോവിലാർ
👉🏿 മദർ തെരേസ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്: അൽബേനിയ
👉🏿 മദർ തെരേസ വനിതാ സർവ്വകലാശാല : തമിഴ്നാട്
👉🏿 മദർ എക്സ്പ്രസ്: ഭാരതസർക്കാർ പുറത്തിറക്കിയ എക്സിബിഷൻ ട്രയിൻ
👉🏿 മദർ തെരേസ സരണി: കൊൽക്കത്തയിലെ ചരിത്ര പ്രസിദ്ധമായ പാർക്ക് തെരുവിന്റെ പുതിയ പേര്  

5.തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം?
1 . വെള്ളകുറിഞ്ഞി
2 . വാടാർ മല്ലി
3 . നാഗമുല്ല
4 . മേന്തോന്നി    
ശരിയുത്തരം: മേന്തോന്നി (ശാസ്ത്രീയ നാമം : ഗ്ലോറിയോസാ സുപ്പർബ)

👉🏿 അഗ്നി ശിഖ, ചെകുത്താൻ പൂവ് , കിത്തോന്നി എന്നീ പേരുകളിലും അറിയുന്നു
👉🏿 സിംബാവെ യുടെ ഔദ്യോഗിക പൂഷ്പവും ഇതാണ്
👉🏿 LTTE യുടെ  ഔദ്യോഗിക പുഷ്പവും  മേന്തോന്നിയാണ്

6.കേരളത്തിലെ ആദ്യ ബാങ്കിങ് മ്യൂസിയം ?
1. തിരുവനന്തപുരം
2. കോഴിക്കോട്
3. എറണാകുളം
4. പാലക്കാട്
ശരിയുത്തരം: തിരുവനന്തപുരം (കവടിയാർ)

👉🏽 കേരളത്തിലെ ആദ്യ സുഗന്ധവ്യഞ്ജന മ്യൂസിയം: കൊച്ചി
👉🏽 ആദ്യ ക്രൈം മ്യൂസിയം: തിരുവനന്തപുരം
👉🏽 ആദ്യ സോയിൽ മ്യൂസിയം: തിരുവനന്തപുരം
👉🏽 ആദ്യ പോലീസ് മ്യൂസിയം: കൊല്ലം
👉🏽തകഴി മ്യൂസിയം: ആലപ്പുഴ
👉🏽 ആദ്യ കാർട്ടൂൺ മ്യൂസിയം: കായംകുളം
👉🏽 ആദ്യ തേക്ക് മ്യൂസിയം: വെളിയന്തോട് ( നിലമ്പൂർ )
👉🏽 ആദ്യ വാട്ടർ മ്യൂസിയം: കോഴിക്കോട്
👉🏽 പഴശി മ്യൂസിയം: കോഴിക്കോട്
👉🏽 ഇന്ത്യൻ ബിസിനസ് മ്യൂസിയം: ചാലിയം
👉🏽 ഇട്ടി അച്യുതൻ ഹോർത്തൂസ് മലബാറിക്കസ് മ്യൂസിയം: ചാലിയം
👉🏽കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം: ഇരിങ്ങൽ  

7.ഒരു വീണയിലെ കമ്പികളുടെ എണ്ണം?
1.  4
2.  5
3.  6
4.  7
ശരിയുത്തരം: 7

👉🏽 വയലിനിൽ : 4 കമ്പികൾ
👉🏽ഗിറ്റാർ: 6 കമ്പികൾ
👉🏽 കമ്പികളുള്ള വാദ്യങ്ങൾ: തന്ത്രിവാദ്യങ്ങൾ
👉🏽 വാദ്യങ്ങളുടെ രാജാവ്: വയലിൻ
👉🏽 ലോക സംഗീത ദിനം: ഒക്ടോബർ 1
👉🏽സംഗീതത്തിന്റെ നാട്: ഓസ്ട്രിയ 

8. ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്‌ ആരാണു?
1 -ചിത്തിരതിരുനാൾ
2 -മന്നത്ത്‌  പദ്മനാഭൻ
3 -എ.ആർ .രാജ രാജ വർമ്മ
4 - ഉള്ളൂർ പരമേശ്വരയ്യർ  
ശരിയുത്തരം - ഉള്ളൂർ എസ്.പരമേശ്വരയ്യർ

👉🏿 ക്ഷേത്ര പ്രവേശന വിളമ്പരം പുറപ്പെടുവിച്ചത് - ചിത്തിരതിരുനാൾ ( 1936 നവംമ്പർ 12 )

9.കോക്കനട്ട് പാലസ് സ്ഥിതി ചെയ്യുന്ന രാജ്യം ?
1. മലേഷ്യ
2. ഇന്ത്യ
3. ഫിലിപ്പൈൻസ്
4. ശ്രീലങ്ക    
ശരിയുത്തരം: ഫിലിപ്പൈൻസ്

👉🏽 കോക്കനട്ട് ദ്വീപ് സ്ഥിതി ചെയ്യുന്നത്: ത്രിപുര
👉🏽തെങ്ങിന്റെ പരമാവധി ആയുസ്: 90 വർഷം
👉🏽 ഹോർത്തുസ് മലബാറിക്കസിൽ ആദ്യമായി പ്രതിപാദിക്കുന്നത്: തെങ്ങ്
👉🏽തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം: മാലിദ്വീപ്

10.'മലബാർ  എക്സൽ' ഏത് കാർഷിക വിളയുടെ ഇനമാണ് ?
1. നെല്ല്
2. റബ്ബർ
3. കശുവണ്ടി
4. കുരുമുളക്
ശരിയുത്തരം: കുരുമുളക്

👉🏽കുരുമുളക് എന്ന കൃതി രചിച്ചത്: എസ്.കെ. പൊറ്റക്കാട്
👉🏽കുരുമുളക് നാട് എന്ന് പോർച്ചുഗീസുകാർ വിളിച്ചിരുന്ന നാട്ടു രാജ്യം: വടക്കുംകൂർ
👉🏽യവനപ്രിയ എന്നറിയുന്നത് : കുരുമുളക്
👉🏽 ശാസ്ത്രീയ നാമം: പെപ്പർ നിഗ്രം
👉🏽കുരുമുളക് ഗവേഷണ കേന്ദ്രം: പന്നിയൂർ
👉🏽സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ്: കുരുമുളക്
👉🏽 ലോകത്തിൽ ആദ്യമായി വികസിപ്പിച്ചെടുത്ത സങ്കര ഇനം കുരുമുളക് : പന്നിയൂർ 1
👉🏽 ധ്രുതവാട്ടം കുരുമുളകിനെ ബാധിക്കുന്ന രോഗമാണ്

11.ദ്രോണരുടെ വാസസ്ഥലം എന്നറിയുന്ന ഇന്ത്യൻ നഗരം?
1. ഉത്തരാഖണ്ഡ്
2. അലഹബാദ്
3. ഡെറാഡൂൺ
4. ഋഷികേശ്
ശരിയുത്തരം: ഡെറാഡൂൺ

👉🏽 മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ദ്രോണർ (പാണ്ഡവരുടേയും കൗരവരുടേയും ഗുരു)
👉🏽 ദ്രോണത്തിൽ (കുടം) നിന്നും ജനിച്ചതുകൊണ്ടാണ് ദ്രോണർ എന്ന പേര് ലഭിച്ചത്
👉🏽മികച്ച കായിക പരിശീലകർക്ക് ഇന്ത്യ ഗവൺമെന്റ് നൽകുന്ന പുരസ്കാരമാണ് : ദ്രോണാചാര്യ പുരസ്കാരം

12.ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗം?
1. ക്ഷയം
2. കുഷ്ഠം
3. പ്ലേഗ്
4. എയ്ഡ്സ് 
ശരിയുത്തരം: ക്ഷയം

👉🏿 രോഗങ്ങളുടെ രാജാവ് : ക്ഷയം
👉🏿 കോക്ക് ഡിസീസ് എന്നറിയുന്ന രോഗം: ക്ഷയം
👉🏿 വൈറ്റ് പ്ലേഗ് എന്നറിയുന്ന രോഗം: ക്ഷയം
👉🏿 ലോക ക്ഷയ രോഗ ദിനം: മാർച്ച്: 24
👉🏿ക്ഷയരോഗാണുവിനെ കണ്ടെത്തിയത്: റോബർട്ട് കോക്ക് 

13.കേരളത്തിൽ പറവകൾ കൂടുതലായും കാണപ്പെടുന്നത് ?
1 . പക്ഷിപാതാളം
2 . തട്ടേക്കാട്
3 . അരിപ്പ
4 . കുമരകം
ശരിയുത്തരം: തട്ടേക്കാട്

👉🏿 സൈബീരിയൻ കൊക്കുകൾ കൂടുതലായും കാണുന്നത്: കുമരകം
👉🏿ചിത്രകൂടൻ പക്ഷികൾ കാണപ്പെടുന്നത്: പക്ഷിപാതാളം
👉🏿മാക്കച്ചിക്കാട കാണപ്പെടുന്നത് : അരിപ്പ ( തിരുവനന്തപുരം)
👉 കടവാവലുകൾ കാണപ്പെടുന്നത്: മംഗളവനം

14.സുഗന്ധ നെല്ലിനങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ?
1 . ആലപ്പുഴ
2 . പാലക്കാട്
3 . തിരുവനന്തപുരം
4 . വയനാട്
ശരിയുത്തരം : വയനാട്

👉🏿ഗന്ധകശാല, ജീരകശാല, ഞവര, ചൊമല , കായമ എന്നിവ പ്രധാനപ്പെട സുഗന്ധനെല്ലിനങ്ങളാണ്
👉🏿 കേരളത്തിന്റെ നെല്ലറ: കുട്ടനാട്
👉🏿 കേരളത്തിന്റെ നെല്ലറ എന്നറിയുന്ന ജില്ല: പാലക്കാട്
👉🏿തിരുവിതാംകൂറിന്റെ നെല്ലറ: നാഞ്ചിനാട്
👉🏿 തമിഴ്നാടിന്റെ നെല്ലറ: തഞ്ചാവൂർ
👉🏿 ഇന്ത്യയുടെ നെല്ലറ: ആന്ധ്രാപ്രദേശ്

15.ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി തയ്യാറാക്കിയ വ്യക്തി ?
1. മാനബേന്ദ്ര നാഥ് റോയി
2. നന്ദലാൽ ബോസ്
3. പ്രേം ബിഹാരി നാരായൺ റെയ്സാദ
4. നെഹ്റു
ശരിയുത്തരം: പ്രേം ബിഹാരി നാരായൺ റെയ്സാദ്

👉🏿 ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് ഡിസൈൻ ചെയ്ത ചിത്രകാരൻ: നന്ദലാൽ ബോസ്
👉🏿 ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ച വ്യക്തി: എം.എൻ.റോയ് (മാന ബേന്ദ്രനാഥ് റോയ് )

16.സംസ്കൃതം ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം ?
1. കർണാടക
2. മഹരാഷ്ട്ര
3. ആസം
4. ഉത്തരാഖണ്ഡ്
ശരിയുത്തരം: ഉത്തരാഖണ്ഡ്

👉🏿 ഇന്ത്യയിലെ സംസ്കൃത ഗ്രാമം: മാട്ടൂർ , കർണ്ണാടക
👉🏿 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ: ഹിന്ദി
👉🏿 ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ: ബംഗാളി
👉🏿 ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ: തെലുങ്ക്
👉🏿 ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ദക്ഷിണേന്ത്യൻ ഭാഷ: തെലുങ്ക്

17.കേരള ഫോറസ്റ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
1 . കോട്ടയം
2 . പീച്ചി
3 . ഗവി
4 . അരിപ്പ
ശരിയുത്തരം : ഗവി ( പത്തനംതിട്ട)

👉🏿 കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം: കോട്ടയം
👉🏿 ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്: പീച്ചി (തൃശൂർ)
👉🏿 ഫോറസ്റ്റ് ട്രയിനിംഗ് സ്കൂൾ: അരിപ്പ ( തിരുവനന്തപുരം)

18.ഗൗരീശങ്കരം എന്നറിയപ്പെടുന്ന കൊടുമുടി ?
1. എവറസ്റ്റ്
2. കാഞ്ചൻ ജംഗ
3. മൗണ്ട് കെ 2
4. ആനമുടി     
ശരിയുത്തരം:  എവറസ്റ്റ്

👉🏿 എവറസ്റ്റിന്റെ ആദ്യകാല നാമം: പീക്ക് XV
👉🏿മഞ്ഞിന്റെ അഞ്ച് നിധി പേടകങ്ങൾ എന്നറിയപ്പെടുന്നത്: കാഞ്ചൻ ജംഗ
👉🏿 ഗോഡ് വിൻ ആസ്റ്റിൻ, ലംബാ പഹാർ, ഡാപ്സാങ് എന്നീ പേരുകളിൽ അറിയപ്പെടുന്നത്: മൗണ്ട് കെ 2

18.വന്ദേമാതരം എന്ന പുസ്തകം രചിച്ചത്?
1 . ബങ്കിംചന്ദ്ര ചാറ്റർജി
2 . അരവിന്ദ് ഘോഷ്
3 .  ബിപിൻ ചന്ദ്രപാൽ
4 . സുബ്രഹ്മണ്യ ഭാരതി
ശരിയുത്തരം : ബിപിൻ ചന്ദ്രപാൽ

👉🏿ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന പുസ്തകത്തിൽ ആണ്
👉🏿വന്ദേമാതരം എന്ന പത്രം ആരംഭിച്ചത്: അരവിന്ദ് ഘോഷ്
👉🏿വന്ദേമാതരം എന്ന മലയാള പുസ്തകം രചിച്ചത്: ഇ.വാസു
👉🏿വന്ദേമാതരം ഇംഗ്ലീഷിലേക്ക് തർജജിമ ചെയ്തത്: അരവിന്ദ് ഘോഷ്
👉🏿വന്ദേമാതരം തമിഴിലേക്ക് തർജജിമ ചെയ്തത്: സുബ്രഹ്മണ്യ ഭാരതി

19.'നെല്ലിന്റെ താഴ്വര' എന്നറിയുന്ന സംസ്ഥാനം?
1 . പശ്ചിമ ബംഗാൾ
2 . ചത്തീസ്ഗഡ്
3 . ആന്ത്രാപ്രദേശ്
4 . സിക്കിം
ശരിയുത്തരം: സിക്കിം

👉🏿 ഇന്ത്യയുടെ നെല്ലറ: ആന്ത്രാപ്രദേശ്
👉🏿 മധ്യ ഇന്ത്യയുടെ നെൽപാത്രം: ചത്തീസ്ഗഡ്
👉🏿 കേരളത്തിന്റെ നെല്ലറ: കുട്ടനാട്
👉🏿 കേരളത്തിന്റെ നെല്ലറ എന്നറിയുന്ന ജില്ല: പാലക്കാട്
👉🏿തിരുവിതാംകൂറിന്റെ നെല്ലറ: നാഞ്ചിനാട്
👉🏿 തമിഴ്നാടിന്റെ നെല്ലറ: തഞ്ചാവൂർ

20.ഉഷ്ണമേഖലയിലെ പറുദീസ എന്നറിയപ്പെടുന്ന രാജ്യം ?
1 . ഇന്ത്യ
2 . ജപ്പാൻ
3 . മ്യാന്മാർ
4 . ശ്രീലങ്ക
ശരിയുത്തരം: ശ്രീലങ്ക

👉🏿കിഴക്കിന്റെ പറുദീസ എന്നറിയുന്ന സംസ്ഥാനം: ഗോവ
👉🏿ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയുന്നത്: അരുണാചൽ പ്രദേശ്
👉🏿പറുദീസ നഷ്ടം എന്ന കൃതി എഴുതിയത് : ജോൺ മിൽട്ടൻ
👉🏿പറുദീസയിലെ വിത്ത് എന്നറിയുന്നത്: ഏലം

20.ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷകളിലെ ഏക ലിപിയില്ലാത്ത ഭാഷ ?
1. മൈഥിലി
2. സാന്താലി
3. കൊങ്കിണി
4. ഡോഗ്രി
ശരിയുത്തരം: കൊങ്കിണി (ഗോവ)

👉🏿 കൊങ്കിണി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്: കൊച്ചി
👉🏿 ഡോഗ്രി ഭാഷ സംസാരിക്കുന്നത്: ജമ്മു കശ്മീർ
👉🏿 സന്താലി ഭാഷ: പശ്ചിമബംഗാളിൽ
👉🏿 മൈഥിലി ഭാഷ: ബീഹാർ

Samuhya kshema

 💠💠💠💠💠💠💠💠💠

✔ *Indira Awas Yojna:* 1985ഇല്‍ ആരംഭിച്ചു. ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കും വീട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുക ആയിരുന്നു ലക്‌ഷ്യം.

✔ *Jawahar Rozgar Yojna:* 1989ഇല്‍ നടപ്പിലാക്കി. ഗ്രാമ സമൃദ്ധി യോജന എന്ന് പിന്നീട് പുനര്‍ നാമകരണം ചെയ്തു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുക, അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടുക എന്നിവ ആയിരുന്നു ലക്ഷ്യങ്ങള്‍.

✔ *Nehru Rozgar Yojna:* 1989 ഇല്‍ നഗരങ്ങളിലെ ദാരിദ്രയുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിലവില്‍ വന്നു. 1997 ഇല്‍ ഈ പദ്ധതി സ്വര്‍ണ ജയന്തി ഷഹരി രോസ്ഗര്‍ യോജനയില്‍ ലയിച്ചു.

✔ *Million Wells Scheme:* 1988-89 കാലഘട്ടത്തില്‍ നിലവില്‍ വന്നു. തെരഞ്ഞെടുക്കപ്പെട്ട ദരിദ്രരായ പട്ടിക ജാതി വര്‍ഗത്തില്‍ പെറ്റ ചെറുകിട നാമമാത്ര കര്‍ഷകരുടെ ഉന്നമനം ആണ് ലക്‌ഷ്യം.

✔ *Women Rozgar Yojna:* 1993 ഇല്‍ ആരംഭിച്ചു. കാര്‍ഷിക ജോലി കുറവുള്ളപ്പോള്‍ ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവര്‍ക്ക് നൂറു ദിവസം തൊഴില്‍ ഉറപ്പാക്കുക ആണ് മുഖ്യ ലക്‌ഷ്യം. 2001 ഇല്‍ ഗ്രാമീണ്‍ രോസ്ഗര്‍ യോജനയില്‍ ലയിപ്പിച്ചു.

✔ *Prime Minister's Rozgar Yojna:* 1993ഇല്‍ നരസിംഹറാവു ആരംഭിച്ചു. അഭ്യസ്ത്യ വിദ്യരായ തൊഴില്‍രഹിതര്‍ക്കു വേണ്ടി ഉള്ള പദ്ധതി.

✔ *Prime Minister's Integrated Urban Poverty Eradication Programme:* 1996 ഇല്‍ നിലവില്‍ വന്നു. നഗരങ്ങളിലെ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്‌ഷ്യം.

✔ *Ganga Kalyaan Yojna:* ഗംഗാ കല്യാന്‍ പദ്ധതി 1997ഇല്‍ ആരംഭിച്ചു. ഗ്രാമീണ ദാരിദ്യ നിര്‍മാര്‍ജനം ആയിരുന്നു ലക്ഷ്യം.

✔ *Swarna Jayanthi Shahari Rozgar Yojana:* 1997 ഡിസംബര്‍ 1 നു നിലവില്‍ വന്നു. നഗര പ്രദേശത്തെ ദാരിദ്ര്യ നിര്‍മാര്‍ജനം ആയിരുന്നു മുഖ്യ ലക്‌ഷ്യം.

✔ *Swarna Jayanthi Gram Sarozgar Yojana:* 1978 നു ശേഷം നിലവില്‍ വന്ന IRDP, TRYSEM, MILLION WELL SCHEME, ഗംഗാ കല്യാന്‍ പദ്ധതി എന്നിവ യോജിപ്പിച്ച് 1999 ഇല്‍ ആരംഭിച്ചു.  തൊഴില്‍ ദാന പദ്ധതി ആണ് ഇത്. ദാരിദ്യരേഖക്ക് താഴെ ഉള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വംസഹായ സംഘങ്ങള്‍ ആയി സംഘടിപ്പിച് പരിശീലനം നല്‍കുക ആയിരുന്നു ലക്‌ഷ്യം.

✔ *Samagra Awas Yojana:* സമഗ്ര ആവാസ് യോജന 1999 ഏപ്രില്‍ 1 നു ആരംഭിച്ച ഭാവന നിര്‍മാണ പദ്ധതി.

✔ *Annapoorna Yojana:* അന്നപൂര്‍ണ പദ്ധതി 2000 ത്തില്‍ മുതിര്‍ന്ന പൌരന്മാര്‍ക്കായി നടപ്പില്‍ ആക്കി. വൃദ്ധ ജനങ്ങള്‍ക്ക്‌ പ്രതിമാസം പത്ത്  കിലോ ഭക്ഷ്യ ധാന്യങ്ങള്‍ സൌജന്യം ആയി വിതരണം ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി ആണ് ഇത്.

✔ *Prime Minister's Gram Sadak Yojna:* ഗ്രാമങ്ങളിലെ റോഡു ബന്ധം ഇല്ലാത്ത പ്രദേശങ്ങളെ ഏതെങ്കിലും പ്രധാന റോഡുമായി ബന്ധിപ്പിക്കുക ആണ് പ്രധാന ലക്‌ഷ്യം.

✔ *Antyodaya Anna Yojana:* ദാരിദ്യ കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോ അരി 3 രൂപ നിരക്കില്‍ നല്‍കുന്ന പദ്ധതി. 2001 ഇല്‍ നിലവില്‍ വന്നു.

✔ *Valmiki Ambedkar Rozgar Yojana:* 2001 ഇല്‍ ആരംഭിച്ച ഈ പദ്ധതി നഗരപ്രദേശങ്ങളിലെ ചേരികളില്‍ വസിക്കുന്ന ഭാവന രഹിതര്‍ക്ക് വീട് വച്ച് കൊടുക്കാന്‍ ആണ് രൂപീകൃതം ആയത്.

✔ *Sampoorna Graameen Rozgar Yojna:* 2001 ഇല്‍ ആരംഭിച്ചു. തൊഴിലില്‍ ഏര്‍പ്പെടുന്നര്‍ക്ക് വേതനത്തിന് പുറമേ ഭക്ഷ്യധാന്യം കൂടി വിതരണം ചെയ്യാന്‍ ഉദ്ദേശിച്ച് ആണ് ഈ പദ്ധതി. ത്രിതല പഞ്ചായത്തുകള്‍ വഴി ആണ് ഇത് പ്രാവര്‍ത്തികം ആക്കുന്നത്.

〰〰〰〰〰〰〰〰〰

Kerala charitram by unni

*കേരള ചരിത്രം *

പരീക്ഷകളിൽ ഒഴിവാക്കാനാവാത്ത ഒരു വിഭാഗം ആണ് കേരള ചരിത്രം. നവോത്ഥാനം വേറൊരു വിഭാഗം ആയി കരുതിയാൽ ചോദ്യങ്ങൾ കുറവാണ് ബാക്കി ഭാഗങ്ങളിൽ നിന്നും എങ്കിലും കടുത്ത മത്സരം നേരിടുന്ന PSC പരീക്ഷകളിൽ റാങ്ക് നിശ്ചയിക്കാൻ ഈ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് സാധിക്കും. പ്രാധാന്യം ഉള്ളതെന്ന് തോന്നിയ ചില ചോദ്യങ്ങൾ കൊടുത്തിരിക്കുന്നു.

🔴കേരളപ്പഴമ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്                
      ഹെർമൻ ഗുണ്ടർട്ട്

🔴കേരളത്തിൽ പ്രാചീന മൺഭരണികളായ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം

       ഏങ്ങണ്ടിയൂർ, തൃശൂർ

🔴എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര  

അമ്പുകുത്തി മല, വയനാട്

🔴കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ

            വാഴപ്പള്ളി ശാസനം

🔴വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി

         രാജശേഖരവർമ്മൻ

🔴നമഃ ശിവായ എന്ന് ആരംഭിക്കുന്ന ശാസനം 

        വാഴപ്പള്ളി ശാസനം

🔴കൃത്യമായി തിയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം 

                            തരിസാപ്പള്ളി ശാസനം (AD 849)

🔴തരിസാപ്പള്ളി ശാസനം (കോട്ടയം ചേപ്പേട്) പുറപ്പെടുവിച്ച ഭരണാധികാരി

       സ്ഥാണു രവി വർമ്മൻ

🔴തരിസാപ്പള്ളി ശാസനം എഴുതിയ വേണാട് ഗവർണ്ണർ 

   അയ്യനടികൾ തിരുവടികൾ

🔴കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യ ശാസനം 

      മാമ്പള്ളി ശാസനം

🔴മാമ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി

          ശ്രീവല്ലഭൻ കോത

🔴ഓടനാട്‌ എന്നറിയപ്പെട്ട സ്ഥലം 

               കായംകുളം

🔴മരച്ചിപട്ടണം, മുസിരിസ്, മഹോദയപുരം, മുചിരി  എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലം 

             കൊടുങ്ങല്ലൂർ

🔴തിണ്ടിസ് എന്നറിയപ്പെട്ട സ്ഥലം 

        പൊന്നാനി

🔴ബറക്കെ എന്നറിയപ്പെട്ട സ്ഥലം

         പുറക്കാട്

🔴നെൽക്കിണ്ട എന്നറിയപ്പെട്ട സ്ഥലം

            നീണ്ടകര

🔴തമിഴ് ഇലിയഡ് എന്നറിയപ്പെട്ട കൃതി

    ചിലപ്പതികാരം (ഇളങ്കോവടികൾ)

🔴തമിഴ് ഒഡീസി എന്നറിയപ്പെട്ട കൃതി

        മണിമേഖല (സാത്തനാർ)

🔴തമിഴ്ബൈബിൾ എന്നറിയപ്പെട്ട കൃതി

    തിരുക്കുറൾ (തിരുവള്ളുവർ)

🔴ജൈന മതത്തെ പ്രതിപാദിച്ച സംഘം കൃതി

               ചിലപ്പതികാരം

🔴ബുദ്ധ മതത്തെ പ്രതിപാദിച്ച സംഘം കൃതി

           മണിമേഖല

🔴കേരളത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി

           പതിറ്റുപ്പത്ത് (കപിലർ)

🔴ഓണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി

          മധുരൈകാഞ്ചി

🔴തമിഴ് വ്യാകരണത്തെപ്പറ്റി പ്രതിപാദിച്ച സംഘം കൃതി

        തൊൽക്കാപ്പിയം